മംഗളൂരു: പറക്കുന്ന വിമാനത്തിൽ നിന്നും കടലിൽ ചാടുമെന്നു ഭീഷണിപ്പെടുത്തിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായത്. വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്നാണ് മംഗളൂരു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തതെന്നു ടൈംസ് നൗ റിപ്പോർട്ടുചെയ്തു.
read also:യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചശേഷം ജനനേന്ദ്രിയത്തില്‍ ഷാേക്കടിപ്പിച്ചു: ഏഴുപേർ അറസ്റ്റിൽ
‘കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ മേയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി ജീവനക്കാർക്കും സഹയാത്രക്കാർക്കും അസൗകര്യമുണ്ടാക്കുകയും ചെയ്തു. വിമാനത്തില്‍നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ ഇയാളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വിമാനം മംഗളൂരുവില്‍ എത്തിലെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം ഇയാളെ പോലീസിന് കൈമാറി. യാത്രക്കാരനെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു, മേയ് ഒമ്പതിന് രാവിലെ 7.30 നാണ് വിമാനം മംഗളൂരുവിലെത്തിയത്.
Post Your Comments