ഹൈദരാബാദ്: കന്നഡ മിനിസ്‌ക്രീന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിലെ മെഹ്ബൂബ നഗറിലായിരുന്നു അപകടം.
Read Also: അമ്മയ്‌ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍
നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ശേഷം ഹൈദരാബാദില്‍ നിന്ന് വന്ന ഒരു ബസുമായി കാര്‍ കൂട്ടിയിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മാണ്ഡ്യയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് നടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ത്രിനയിനി എന്ന പരമ്പരയില്‍ തിലോത്തമ എന്ന കഥാപാത്രമാണ് പവിത്രയ്ക്ക് ഏറെ ആരാധകരെ നല്‍കിയത്. 2009-ലാണ് നടി അഭിനയ രംഗത്തേക്ക് വരുന്നത്. ചില കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Post Your Comments