KeralaLatest NewsNews

സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണങ്ങള്‍ കൂടുന്നു, ഇന്ന് പിഞ്ചുകുഞ്ഞും വയോധികനും മരിച്ചു: പൊതുജനങ്ങള്‍ ശ്രദ്ധിക്കുക

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്.രാവിലെ 10:45ഓടെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു, ടീച്ചറോടും മഞ്ജുവിനോടും ഒപ്പം: പിന്തുണയുമായി ഹരീഷ് പേരടി

അതേസമയം, വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മെയ് 5 ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button