
കൊച്ചി: ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ കടന്നുവരവ് പുത്തൻ ചവടുവയ്പ്പാണ് സൃഷ്ടിച്ചത്. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് റോബോട്ടിക് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് കൊച്ചി പിവിഎസ് ലേക്‍ഷോർ ആശുപത്രി. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ കൂടുതൽ കൃത്യത ഉറപ്പാക്കുന്നു.
റോബോട്ടിക് സംവിധാനം വഴി മുട്ട് മാറ്റ ശസ്ത്രക്രിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സങ്കീർണമായ ശസ്ത്രക്രിയകൾ എളുപ്പമാക്കുന്ന എഐ റോബോട്ടിക് സാങ്കേതിക വിദ്യ. മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് ഇത് വഴി പ്ലാനിംഗും മാപ്പിംഗും കൃത്യതയും ഉറപ്പാക്കുന്നു. ഇംപ്ലാന്‍റ് ശസ്ത്രക്രിയയിൽ സബ്-മില്ലീമീറ്റർ കൃത്യത.
അണുബാധയ്ക്കുള്ള സാധ്യത കുറയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ഈ രീതി സഹായകരമാകുമെന്ന് ഡോക്ടർമാർ പറയുന്നു. റോബോട്ടിക് ഇന്‍റർഫേസ്, ഉയർന്ന വേഗത്തിലുള്ള ക്യാമറ, കംപ്യൂട്ടർ ഉൾപ്പെടുന്ന ഈ റോബോട്ടിക് സർജറി സിസ്റ്റം എന്നിവയെല്ലാം കാരണം കാര്യങ്ങൾ എളുപ്പമാകും. കൊച്ചിയിൽ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് റോബോട്ടിക് സംവിധാനം അവതരിപ്പിക്കുന്ന ആദ്യ ആശുപത്രിയാണ് ലേക്‍ഷോർ എന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു.
Post Your Comments