Latest NewsKeralaNews

61കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്: മര്‍ദ്ദിച്ച് കൊന്നത് മകന്‍

കോഴിക്കോട്: എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ്
മകന്‍ അക്ഷയ് ദേവ്(28) പോലീസ് പിടിയിലായത്.

Read Also: കെജ്‌രിവാളിന് ഹനുമാന്റെ അനുഗ്രഹമുണ്ട്, ജാമ്യം കിട്ടിയത് അതിനാൽ – ആം ആദ്മി

തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദ്ദിക്കുകയും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മര്‍ദ്ദനമാണ് മരണകാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയായ അക്ഷയ് ദേവ് ലഹരിക്കടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button