Latest NewsNewsIndia

ഷവര്‍മ കഴിച്ച് 19കാരന്‍ മരിച്ച സംഭവം: കച്ചവടക്കാര്‍ അറസ്റ്റില്‍, ഉപയോഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തല്‍

മുംബൈ: ഷവര്‍മ കഴിച്ച് 19-കാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 336, 273 വകുപ്പുകള്‍ പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also; പാതിരാത്രി 16കാരിക്ക് പിറന്നാൾ കേക്കുമായെത്തിയ നഹാസിനെ ബന്ധുക്കൾ തേങ്ങ തുണിയിൽകെട്ടിയും കെട്ടിത്തൂക്കിയിട്ടും തല്ലി

കഴിഞ്ഞ ദിവസമാണ് ഷവര്‍മ കഴിച്ചതിന് പിന്നാലെ മുംബൈ സ്വദേശിയായ പ്രതിമേഷ് ഭോക്‌സെയാണ് മരണത്തിന് കീഴടങ്ങിയത്. മേയ് മൂന്നിനാണ് 19കാരന്‍ ഷവര്‍മ കഴിച്ചത്. അടുത്ത ദിവസം രാവിലെ യുവാവിനെ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പിന്നാലെ അടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യം വഷളാവുകയായിരുന്നു. പിറ്റേന്ന് മരണത്തിന് കീഴടങ്ങി.

അഴുകിയ കോഴിയിറച്ചി കൊണ്ടാണ് ഷവര്‍മ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി. കടയില്‍ നിന്ന് ഷവര്‍മ കഴിച്ച പലരുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button