തൊടുപുഴ: കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. ഇന്ന് ഉച്ചയോടെ ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപത്താണ് അപകടം നടന്നത്. സംഭവത്തിൽ കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ആറ്റിങ്ങല്‍, പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേന കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തുവെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
read also: കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തെ എതിർത്ത് ഇഡി: സ്ഥാനാർത്ഥിക്ക് പോലും ജാമ്യം നല്‍കാറില്ലെന്ന് വാദം
പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments