Latest NewsKerala

പാതിരാത്രി 16കാരിക്ക് പിറന്നാൾ കേക്കുമായെത്തിയ നഹാസിനെ ബന്ധുക്കൾ തേങ്ങ തുണിയിൽകെട്ടിയും കെട്ടിത്തൂക്കിയിട്ടും തല്ലി

പത്തനംതിട്ട: രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കൾ വക മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസും രജിസ്റ്റർ ചെയ്തു. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി എത്തിയതായിരുന്നു മുഹമ്മദ് നഹാസ്.

ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ പിടികൂടി മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിൻറെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button