കോഴിക്കോട്: കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ കരിപ്പൂരിലെ സമാന നടപടി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ പെരുവഴിയിലായത്.
യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്കറ്റ് വിമാനങ്ങളും റദ്ദാക്കി.

കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ
08.00 AM- റാസൽ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM – കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്‌റൈൻ
5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്‌റൈൻ
9-50 PM ജിദ്ദ
08.00 AM- റാസൽ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM – കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്‌റൈൻ
5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്‌റൈൻ
9-50 PM ജിദ്ദ
Post Your Comments