KeralaLatest NewsNews

താപനില ഉയരുന്നു: മഴ പെയ്യാന്‍ തൃശൂര്‍ വടക്കുംനാഥനില്‍ പ്രത്യേക പൂജ

തൃശൂര്‍: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ മഴ പെയ്യാന്‍ തൃശൂരില്‍ പ്രത്യേക പൂജ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കല്‍ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. തൃശൂരിലെ ഭക്തജന കൂട്ടായ്മയാണ് പ്രത്യേക പൂജ നടത്തിയത്.

Read Also: സിഎസ്‌ഐആര്‍ ലാബുകളിലെ ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും തിങ്കളാഴ്ച ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാന്‍ നിര്‍ദേശം

കേരളത്തില്‍ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വരുണ ഭഗവാനെ പ്രീതി പെടുത്തുവാനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു. പുലര്‍ച്ചെ നാലു മണിയോടെ തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പൂജ ആരംഭിച്ചത്.

വടക്കുംനാഥന് 51 കുടം ജലധാരയും ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. 40 വര്‍ഷം മുന്‍പ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരുന്നു.

അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്. മഴക്കുറവ് തുടരുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് പൂജ നടത്താന്‍ തീരുമാനിച്ചതെന്ന് പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരി പറഞ്ഞു.

പ്രാര്‍ഥനാ രൂപത്തില്‍ ഏതെങ്കിലും ഒരു ശിവക്ഷേത്രത്തില്‍ ആയിരം കുടം സഹസ്രകലശാഭിഷേകം ചെയ്ത് അതിന്റെ വിശിഷ്ട ജലംകൊണ്ട് ക്ഷേത്രത്തിലെ വരുണന്റെ ബലിക്കല്ല് മൂടുക എന്നതാണ് പൂജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button