KeralaLatest NewsInternational

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബായിലേക്ക്: സ്വകാര്യസന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്നാണ് മുഖ്യമന്ത്രി ​ദുബായിലേക്ക് പുറപ്പെടുക. എന്നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്.

എന്നാൽ, സ്വകാര്യസന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. യാത്ര സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുമുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button