Latest NewsNewsIndia

അമേഠി എന്ന് കേള്‍ക്കുമ്പോഴേ രാഹുല്‍ ഗാന്ധിക്ക് ഭയം, അതാണ് ഓടിയൊളിച്ചത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചു.

Read Also: സ്ഥിരം റോക്കിഭായ് ആണ് പുള്ളി, കെഎസ്ആർടിസി ഡ്രൈവർ ആയതുകൊണ്ട് എന്ത് തോന്നിവാസവും കാണിക്കാമെന്ന അഹങ്കാരം: നടിയുടെ കുറിപ്പ്

ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചതാണെന്നും മോദി ചൂണ്ടിക്കാണിച്ചു.

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ റോഡ് ഷോയ്ക്കുള്ള ഒരുക്കത്തിലാണ്. മണ്ഡലത്തില്‍ മറ്റ് നേതാക്കളും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button