കോഴിക്കോട്: പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം സംഭവിച്ചത്.
Read Also: കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം, അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം
ഇന്ന് മലപ്പുറം ജില്ലയില്‍ സൂര്യാഘാതമേറ്റുള്ള മരണം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വയലില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെയാണ് സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Post Your Comments