KeralaLatest NewsNews

മേയര്‍-ബസ് ഡ്രൈവര്‍ തര്‍ക്കം: ബസിലെ മെമ്മറി കാര്‍ഡ് നഷ്ടമായത് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണെന്ന് സംശയം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി . തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Read Also: മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്, അവരാണ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്, അത് വിലപ്പോകില്ല: ഉറച്ച് ഗണേഷ് കുമാർ

തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. ജീവനക്കാരുടെ മൊഴിയുമെടുക്കും. അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവര്‍ യദു നല്‍കിയ പരാതി അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കന്റോണ്‍മെന്റ് എസിപിക്ക് നിര്‍ദേശം നല്‍കി. പരാതിയില്‍ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ. അതേസമയം മേയറുടെ പരാതിയിലെ സൈബര്‍ ആക്രമണ കേസുകളില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button