KeralaMollywoodLatest NewsNewsEntertainment

ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി

നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണെന്ന സാമാന്യ ബോധമെങ്കിലും കാണിക്കു

മേയർ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിക്കുന്നവർ കാണാതെ പോയ വ്യക്തിയാണ് കെ.കെ.രമഎന്ന് നടൻ ഹരീഷ് പേരടി. ചെങ്കൊടി മാത്രം പിടിച്ച ഈ സ്ത്രീയെ ആക്രമിച്ചപ്പോൾ ഇല്ലാത്ത മുതല കണ്ണീർ ഏറ്റെടുക്കാൻ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട് വാട്സ്സപ്പ് ഗ്രൂപ്പിൽ പോലും ഇന്ന് ആളുണ്ടാവില്ല എന്ന് ഹരീഷ് പറയുന്നു,

read also:മേയർ ആര്യ രാജേന്ദ്രന്റെ വാട്ട്സാപ്പിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍: ഒരാൾ പിടിയിൽ

പോസ്റ്റ് പൂർണ്ണ രൂപം

പേര് -കെ.കെ.രമ..51 വെട്ട് വെട്ടി തീർത്തിട്ടും കേരള രാഷ്ട്രിയത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും കെൽപ്പുള്ള ജന മനസ്സുകളിൽ ജീവിക്കുന്ന സഖാവ് T.P യുടെ സഹധർമ്മിണി..സഖാവ് കെ.കെ.രമ…ഇടതുപക്ഷം അഥവാ അപ്രകാരം അറിയപ്പെടുന്നവരുടെ ആശീർവാദത്തോടെ അവരുടെ സൈബർ കടന്നൽ കൂട്ടത്തിന്റെ ക്രൂരമായ,സമാനതകളില്ലാത്ത ആക്രമണത്തിന് വിധേയയായ സ്ത്രി…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്..ചെങ്കൊടി മാത്രം പിടിച്ച ഈ സ്ത്രിയെ ആക്രമിച്ചപ്പോൾ ഇല്ലാത്ത മുതല കണ്ണീർ ഏറ്റെടുക്കാൻ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട് വാട്സ്സപ്പ് ഗ്രൂപ്പിൽ പോലും ഇന്ന് ആളുണ്ടാവില്ല…നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണെന്ന സാമാന്യ ബോധമെങ്കിലും കാണിക്കു…പ്രതിഷേധ സലാം..???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button