
വടകര: ടയർ മാറ്റാനായി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറില്‍ ലോറിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേർക്ക് സാരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാലക്കുളത്ത് റോഡ് സൈഡില്‍ ടയർ പഞ്ചറായതിനെത്തുടർന്ന് നിർത്തിയിട്ട കാറിലാണ് ലോറി ഇടിച്ചു കയറിയത്. ടയർ മാറ്റുന്ന സമയത്ത് ചൂട് കൊണ്ട് യാത്രക്കാർ കാറിന് പുറത്തു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ലോറി ആദ്യം കാറിന് പിന്നിലുണ്ടായിരുന്ന ഒരു മിനി ലോറിയില്‍ ഇടിച്ചു. പിന്നാലെ കാറും ഇടിച്ചുതെറിപ്പിച്ചു. രണ്ട് പേർ കാറിനടിയില്‍പ്പെട്ടു. ഇവരെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.
ഷെഫീർ (45), സെയ്ഫ് (14), ഫാത്തിമ (17), ജുനൈദ് (37), സുഹറ (55), ഗോപി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്.
Post Your Comments