Latest NewsNewsIndia

സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്.

Read Also: വാളുമായി കാറില്‍ നിന്ന് ചാടിയിറങ്ങുന്ന സംഘം, സിസിടിവി ദൃശ്യം പുറത്ത്; ആലുവ ഗുണ്ടാ ആക്രമണത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍

സ്‌കൂളുകളില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷന്‍, ബോംബ് ഡിസ്‌പോസല്‍ ടീമുകള്‍ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ആര്‍കെ പുരത്തെ സ്‌കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button