KeralaLatest NewsNews

രജിസ്റ്റര്‍ മാരേജ് വീട്ടില്‍ വച്ച്‌ നടത്തി ശ്രീധന്യയും ഗായകും: ആർഭാടമില്ലാത്ത വിവാഹത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ

000 രൂപ അധികം നല്‍കിയാല്‍ വിവാഹം വീട്ടില്‍വച്ച് രജിസ്റ്റർ ചെയ്യാമെന്നാണ് വ്യവസ്ഥ.

തിരുവനന്തപുരം: ആർഭാടങ്ങൾ ഒന്നുമില്ലാതെ വീട്ടില്‍ ഒരു കല്യാണം. രജിസ്ട്രേഷൻ വകുപ്പ് ഐ.ജി. ശ്രീധന്യ സുരേഷ് ഐഎഎസും ഗായക് ആർ. ചന്ദും രജിസ്റ്റർ മാരേജ് ചെയ്തു. ശ്രീധന്യയുടെ കുമാരപുരത്തെ വീട്ടില്‍ 10 പേർ മാത്രമാണ് സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. സിവില്‍ സർവ്വീസ് പഠനകാലത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. ഹൈക്കോടതി അസിസ്റ്റന്റ് ആണ് ഗായക്.

READ ALSO: നൂറോളം സ്കൂളുകള്‍ക്ക് നേരെ സ്ഫോടന ഭീഷണി: പിന്നില്‍ ഐഎസ്‌ഐഎസ് ഭീകരരെന്ന് സംശയം

രജിസ്‌ട്രേഷൻ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ പരാമാവധി ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രജിസ്‌ട്രേഷൻ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ളിതമായ വിവാഹം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ എന്നും ഗായകും ശ്രീധന്യയും പറഞ്ഞു.

കേരളത്തിലെ വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഐഎഎസ് നേടിയ വ്യക്തിയാണ് വയനാട് സ്വദേശിയായ ശ്രീധന്യ. കൊല്ലം ഓച്ചിറയിലെ കെ. രാമചന്ദ്രന്റെയും ടി. രാധാമണിയുടെയും മകനാണ് ഗായക്. 1000 രൂപ അധികം നല്‍കിയാല്‍ വിവാഹം വീട്ടില്‍വച്ച് രജിസ്റ്റർ ചെയ്യാമെന്നാണ് വ്യവസ്ഥ.

shortlink

Post Your Comments


Back to top button