മുംബൈ: സല്‍മാന്‍ ഖാന്റെ വീട്ടിലേക്ക് വെടിവെച്ച കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബൈക്കില്‍ വെടിവെക്കാന്‍ എത്തിയവര്‍ക്ക് സഹായം ചെയ്തുകൊടുത്തു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്.
Read Also; കൊറ്റാളി സംഭവം: അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍
അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു ഏപ്രില്‍ 26 ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്.
ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനു നേരേ ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു
വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍. സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം
Post Your Comments