MollywoodLatest NewsCinemaNewsEntertainment

എന്റെ അച്ഛൻ വരെ രണ്ട് വിവാഹം കഴിച്ച ആളാണ്: വിമർശനങ്ങളോട് പ്രതികരിച്ച് വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോള്‍. ”എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്.”

‘ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവര്‍ലിഫ്റ്റിങില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളൊരാണ്’, എന്നാണ് വരലക്ഷ്മി പറയുന്നത്.

കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെയാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button