Latest NewsCinemaNewsKollywood

എന്റെ ഹൃദയം കീഴടക്കിയത് ആ യുവ നടനാണ്; കണ്ടാൽ ‘ഐ ലവ് യൂ’ പറയുമെന്ന് വരലക്ഷ്മി…

തെന്നിന്ത്യൻ നടൻ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന് സംസാരമുണ്ടായിരുന്നു.

നായിക വേഷങ്ങൾക്ക് അപ്പുറം വില്ലൻ വേഷങ്ങളിലുടെ ജനശ്രദ്ധ ആകർഷിച്ച നടിയാണ് നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി. വരലക്ഷ്മിയുടെ വിവാഹത്തെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചത്. തെന്നിന്ത്യൻ നടൻ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന് സംസാരമുണ്ടായിരുന്നു.

എന്നാൽ അനീഷ അല്ല റെഡ്ഡി എന്ന പെൺകുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇതോടെ വരലക്ഷ്മിയുടെ വരൻ ആരാണെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

ഇതിനിടെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മി പങ്കുവെച്ച രസകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

താരത്തിന്റെ ഹൃദയം കീഴടക്കിയ നടൻ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടൻ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. പ്രഭാസിനെ കണ്ടാൽ താൻ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറഞ്ഞു.

പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments


Back to top button