KeralaLatest NewsNews

പ്രസവത്തെ തുടര്‍ന്ന് അണുബാധ: യുവതിക്ക് ദാരുണാന്ത്യം, ആശുപത്രി ഉപരോധിച്ച്‌ ബന്ധുക്കള്‍, സംഘർഷം

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ആലപ്പുഴ: പ്രസവത്തെ തുടർന്നുണ്ടായ അണുബാധയേറ്റ് യുവതി മരണപ്പെട്ട സംഭവത്തിൽ ആശുപത്രി ഉപരോധിച്ച്‌ ബന്ധുക്കള്‍. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നാണ് ഷിബിനയ്‌ക്ക് അണുബാധയേറ്റതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

READ ALSO: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം

കഴിഞ്ഞ മാസമാണ് ഷിബിനയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിനുള്ളില്‍ അണുബാധയേല്‍ക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് യുവതി മരണപ്പെട്ടത്. ഷിബിനയുടെ മരണത്തിന് പിന്നില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചത് സംഘർഷത്തിനു കാരണമായി. എന്നാൽ, കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button