മഴയ്ക്ക് പിന്നാലെ ചൈനയെ പ്രതിസന്ധിയിലാക്കി ചുഴലിക്കാറ്റ്: 5 മരണം 33 പേര്‍ക്ക് പരിക്ക്

141 ഓളം ഫാക്ടറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

ഗുവാങ്ഷൂ: തെക്കൻ ചൈനയെ പ്രതിസന്ധിയിലാക്കി ചുഴലിക്കാറ്റ്. ഗ്വാങ്‌ഷോ നഗരത്തില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക വാർത്താ ഏജൻസിയായ സിൻഹുവ യാണ് വിവരം റിപ്പോർട്ട് ചെയ്തത്.

read also: പ്രസവത്തെ തുടര്‍ന്ന് അണുബാധ: യുവതിക്ക് ദാരുണാന്ത്യം, ആശുപത്രി ഉപരോധിച്ച്‌ ബന്ധുക്കള്‍, സംഘർഷം

നഗരത്തിലെ ബൈയുൻ ജില്ലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 141 ഓളം ഫാക്ടറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തെക്കൻ ചൈനയില്‍ ദിവസങ്ങൾക്ക് മുൻപ് പെയ്ത കനത്ത മഴയില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. 4 പേർ മരിക്കുകയും ചെയ്തു.

Share
Leave a Comment