Latest NewsNewsGulf

ഒമാനിലെ വാഹനാപകടം: രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപാകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന്‌പേര്‍ മരിച്ചു.

Read Also: കാര്‍ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൃശൂര്‍ ഇരിങ്ങാലക്കുട നോര്‍ത്തിലെ മുതുപറമ്പില്‍ വീട്ടില്‍ മജീദ (39), കൊല്ലം വളത്തുങ്ങല്‍ ബാപ്പുജി നഗറിലെ എ.ആര്‍ മന്‍സില്‍ സ്വദേശി ശര്‍ജ (31), ഈജിപ്ത്കാരിയായ അമാനി എന്നിവരാണ് മരിച്ചത്.

Read Also: അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് ഹംസ!

പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് അറിയാന്‍ കഴിയുന്നത്. വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത്-ഇബ്രി ഹൈവേയിലാണ് അപകടം. നിസ്വ ആശുപത്രിയില്‍നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തില്‍പെട്ടത്.

റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാന്‍ ഡിവൈഡറില്‍ കാത്തു നില്‍ക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ നിയന്ത്രണംവിട്ട് ഇവരുടെമേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button