കോട്ടയം: വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം. ഭക്തരാണ് മൃതദേഹം കണ്ടത്.തുടർന്ന് ഇവർ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വൈക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അരമണിക്കൂറോളം ക്ഷേത്രം അടക്കുകയും ശുദ്ധിക്രിയകള്‍ക്ക് ശേഷം നട വീണ്ടും തുറക്കുകയും ചെയ്തു.
Post Your Comments