കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നു കാട്ടി വൈസ് ചാൻസലർ നല്‍കിയ ഹർജി കോടതി തള്ളി.
read also: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാൻ യൂത്ത് ഐക്കണാക്കി: യുവതാരം മമിത ബൈജുവിന് വോട്ടില്ല
ഫെബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാർഥനെ കണ്ടെത്തിയത്. 16 -ാം തീയതി മുതല്‍ സഹപാഠികള്‍ അടക്കമുള്ളവർ നിരന്തരമായി മർദിച്ചതിനെ തുടർന്ന് സിദ്ധാർഥൻ ജീവനൊടുക്കിയെന്നാണ് നിഗമനം. എന്നാല്‍, മർദനത്തേക്കുകുറിച്ച് ഫെബ്രുവരി 21 -ന് മാത്രമാണ് തനിക്ക് വിവരം ലഭിച്ചതെന്നും ആന്റി റാഗിങ് സെല്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവരം അറിഞ്ഞതെന്നുമായിരുന്നു വിസിയുടെ വിശദീകരണം. ഈ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും വൈസ് ചാൻസലറെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തതില്‍ ഇടപെടാനാകില്ലെന്നും കോടതി വിലയിരുത്തി. സർവകാലശാലയുടെ കീഴിലെ കോളേജിലാണ് സംഭവം നടന്നതെന്നും അതിനാല്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നുമുള്ള വി.സി.യുടെ വാദവും കോടതി തള്ളി.
Post Your Comments