KeralaLatest NewsNews

രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ റോസമ്മയുടെ കൊല, നിര്‍ണായക തെളിവുകള്‍ പൊലീസിന്

ആലപ്പുഴ: രണ്ടാംവിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസിനു കൂടുതല്‍ തെളിവു കിട്ടി.

Read Also: എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അമിത അളവില്‍ കണ്ടെത്തി

കൊല്ലപ്പെട്ട റോസമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മൃതദേഹം കുഴിച്ചിട്ടതിന്റെ സമീപത്തുനിന്നുതന്നെ കണ്ടെത്തി. അരയടിയോളം താഴ്ചയില്‍ കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. മാല, വള, കമ്മല്‍ എന്നിവയാണുണ്ടായിരുന്നത്, അത് ഏകദേശം എട്ടുപവനോളം വരുമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്. കുറച്ചു സ്വര്‍ണം പണയംവെച്ചതായി പ്രതി പോലീസിനോടു സമ്മതിച്ചു. ഇത് അടുത്തദിവസം കണ്ടെടുക്കും.

പ്രതി ബെന്നിയെ സംഭവം നടന്ന ഇയാളുടെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച പോലീസ് തെളിവെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പൂങ്കാവ് വടക്കല്‍ പറമ്പില്‍ല്‍ റോസമ്മ (61) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ ബെന്നി (63) കഴിഞ്ഞദിവസം അറസ്റ്റിലായത്. മൃതദേഹം വീടിനോടുചേര്‍ന്നു കുഴിച്ചിട്ടത് പോലീസ് കണ്ടെത്തിയിരുന്നു.

ചുറ്റികകൊണ്ടുള്ള തലയ്ക്കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ചുറ്റിക വീട്ടില്‍നിന്നു കണ്ടെത്തി. അതിന് രണ്ടു കിലോയോളം തൂക്കമുണ്ട്. വലിയ കല്ലുകളും മറ്റും അടിച്ചുപൊട്ടിക്കുന്ന കൂടമാണിത്. ഇതു പ്രതി പോലീസിനു കാണിച്ചുകൊടുത്തു. ചോരക്കറ തുടച്ച് ചുറ്റിക ഒളിപ്പിച്ച നിലയിലായിരുന്നു. ചോരതുടച്ച തുണിയും കണ്ടെത്തി. സംഭവസമയം പ്രതി ധരിച്ച ഉടുപ്പും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച തൂമ്പയും പ്രതി കാട്ടിക്കൊടുത്തു.

പോലീസ് കസ്റ്റഡിയിലുള്ള പ്രതി മനോവിഭ്രാന്തിയുള്ളതുപോലെ കാണിക്കുന്നുണ്ട്. തുടര്‍ന്ന് പരിശോധന നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button