KeralaLatest NewsNews

കേരളത്തില്‍ ഇത്തവണ ചരിത്രം മാറും, പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല: കെ സുരേന്ദ്രന്‍

വയനാട്: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് ചൂട് കൂടിവരുന്നു, വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രാഹുല്‍ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് നരേന്ദ്ര മോദിജിക്കൊപ്പം നില്‍ക്കുന്ന ഒരാളെയാണ് ആവശ്യം. കേരളത്തില്‍ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പില്‍ നല്ല പ്രചാരണമാണ്. രണ്ടക്കം ഉറപ്പാണ്.
കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എല്‍ഡിഎഫ് ഇപ്പോള്‍ ആയുധം ആക്കുന്നു. വര്‍ഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്റെ ലക്ഷണമാണത്’, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button