വിദേശത്ത് നിന്ന് മൂന്ന് മാസം മുൻപ് നാട്ടിലെത്തിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

നകുലിന്റെ പിതാവ് കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്.

കോഴിക്കോട്: കാണാതായ യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടിനാക്ക്മുക്ക് സ്വദേശി നകുലിനെയാണ്(27) മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന നകുല്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.

read also: പ്രവചനം ഫലിക്കുമോ? പശ്ചിമേഷ്യ കത്തും, ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലേക്ക് 9 രാജ്യങ്ങളെത്തുമെന്ന് ആധുനിക നോസ്ട്രഡാമസ്

നകുലിന്റെ പിതാവ് കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. യുവാവിന്റെ അമ്മ കുറച്ച്‌ വർഷങ്ങള്‍ക്ക് മുൻപ് മരണപ്പെട്ടിരുന്നു. നകുലിനെ കാണാതായതോടെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വീടിനകത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share
Leave a Comment