Latest NewsKeralaNews

കെഎസ്ആര്‍ടിസിയുടെ ശുചീകരണത്തിന് മന്ത്രി ഗണേഷ് കുമാര്‍, മദ്യപാനത്തെ തുടര്‍ന്ന് 97 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് 100 ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നടപടി സ്വീകരിച്ചിരുന്നു.

Read Also: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി എന്ന് സംശയം: ഇറച്ചി, മുട്ട വില്‍പനയ്ക്കുള്ള നിരോധനം നീട്ടി

74 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button