വഴിത്തർക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയില്‍ താഴെ വീണ് വയോധികൻ മരിച്ച സംഭവത്തില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മയെ മകള്‍ക്കൊപ്പം അയച്ചു.
മുള്ളരിങ്ങാട് മന്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കല്‍ സുരേന്ദ്രൻ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞ കല്ലുങ്കല്‍ ദേവകി (60)യെ ആണ് വിട്ടയച്ചത്.
കഴിഞ്ഞ 10ന് രാവിലെ ചായക്കടയില്‍ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് സുരേന്ദ്രനും അയല്‍വാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയില്‍ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു.
ദേവകിയും നിലത്തു വീണെങ്കിലും ഇവർ പിന്നീട് എഴുന്നേറ്റു പോയി. തുടർന്ന് കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ ദേവകി പോലീസ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ സുരേന്ദ്രന്‍റെ മരണം സൂര്യാതപം മൂലമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.
Post Your Comments