Latest NewsNewsIndia

അയോധ്യയില്‍ ശ്രീരാമവിഗ്രഹത്തില്‍ പ്രകാശം പരത്തി ‘സൂര്യതിലകം’:സൂര്യതിലകം നീണ്ടുനിന്നത് രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ

ലക്‌നൗ: രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചതാണ് തിലകം സാധ്യമാക്കിയത്.

Read Also: ചൈനയെയും മറികടന്ന് ഇന്ത്യൻ ജനസംഖ്യ: 77 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

ഉച്ചയ്ക്ക് 12.16 മുതലാണ് സൂര്യതിലകം നടന്നത്. 58 മില്ലിമീറ്റര്‍ വലിപ്പുമുള്ള സൂര്യതിലകം ഏകദേശം രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ നീണ്ടുനിന്നു. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്രസംഘവും ഉണ്ടായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലുള്ളതിനാല്‍ ഈ രാമനവമിക്ക് ഏറെ പ്രത്യേകതയുണ്ട്.

പ്രാണപ്രതിഷ്ഠ’യ്ക്ക് ശേഷം പുതുതായി നിര്‍മ്മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യമായാണ് രാമനവമി ആഘോഷിക്കുന്നത്. ചൈത്രമാസത്തിലെ ഒമ്പതാം ദിവസമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സൂര്യാഭിഷേക ചടങ്ങായതിനാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഈ പ്രതിഭാസം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ രാമക്ഷേത്രത്തിലെ രാമ വിഗ്രഹത്തിന് മാത്രമായി ഒരു സൂര്യതിലകം രൂപകല്‍പന ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി സൂര്യ തിലക് തന്ത്ര എന്ന് പേരിട്ടിരിക്കുന്ന ഈ അതുല്യമായ സൃഷ്ടിയിലൂടെ എല്ലാ രാമനവമിയിലും ഉച്ചയ്ക്ക് ശ്രീരാമന്റെ നെറ്റിയില്‍ സൂര്യരശ്മികള്‍ നേരിട്ട് പതിക്കും.

ലെന്‍സുകളുടേയും കണ്ണാടികളുടേയും സംവിധാനം ഉപയോഗിച്ച് കൃത്യതയോടെ തയ്യാറാക്കിയ ഈ നൂതനമായ സംവിധാനത്തിലൂടെ വിഗ്രഹത്തിന് കൂടുതല്‍ ദൈവികമായ രൂപം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button