മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
Read Also: വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള മലയാളികളുടെ ശ്രമം സിനിമയാകുന്നു
ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്.
മുന്‍പും നിരവധി തവണ ലഹരി വസ്തുക്കള്‍ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Post Your Comments