Latest NewsNewsOmanGulf

ഇന്ന് രാത്രിയിലും നാളെയും കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദ്ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

മസ്‌കറ്റ് :ഒമാനില്‍ വരും മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യത. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. ഇന്ന് രാത്രിയിലും നാളെയും (ബുധനാഴ്ച) കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Read Also: ആദ്യ ഭർത്താവിന്റെ ഹർജി: പബ്‌ജി പ്രണയത്തിൽ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്നെത്തിയ സീമയ്ക്ക് സമൻസ് അയച്ച് കോടതി

ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴയും മുസന്ദം, അല്‍ബുറൈമി,അല്‍ ദാഹിറ, വടക്കന്‍ ബാത്തിനാ, മസ്‌കത്ത്, വടക്കന്‍ അല്‍-ഷര്‍ഖിയ, തെക്കന്‍ ശര്‍ഖിയ , വടക്കന്‍ അല്‍ വുസ്ത ഗവര്‍ണറേറ്റ്, എന്നിവടങ്ങളില്‍ ഉണ്ടാകുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആലിപ്പഴം പൊഴിയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഴ മൂലം വെള്ള പാച്ചിലുകള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ വാദികള്‍ മുറിച്ചു കടക്കരുതെന്നും, താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണെമന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിമിന്നലുകലുള്ള സമയത്ത് അതീവ ജഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button