ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ. തിങ്കളാഴ്ച തുടങ്ങിയ മഴ ബുധനാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടത് ഒമാനിലാണ്. ഒമാനിലെ മരണസംഖ്യ 18ആയി. അതില്‍ പത്തുപേർ ശക്തമായ കുത്തൊഴുക്കില്‍ പെട്ട് ഒഴുകിപ്പോയ സ്‌കൂള്‍ വിദ്യാർഥികളാണ്.
read also: ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി: 100 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി: 74പേര്‍ക്ക് സസ്‌പെന്‍ഷന്‍
ദുബൈയിലും അബുദാബിയിലും ശക്തമായ മഴയും കാറ്റും കാരണം വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവർക്ക് കാഴ്ച പ്രശ്നം അനുഭവപ്പെടുന്നുണ്ട്. സ്ഥിരതയില്ലാത്ത കാലാവസ്ഥാ തരംഗങ്ങള്‍ കടന്നുപോകുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമായി കാലാവസ്ഥാവിദഗ്ധർ കാണുന്നത്. ഒരുതരംഗം ചൊവ്വാഴ്ച അവസാനിച്ചിട്ടേ ഉള്ളു. അതുകഴിഞ്ഞയുടനെ പുതിയ തരംഗം ആരംഭിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തലുകളുള്ളത്.
Post Your Comments