
ലഖ്‌നൗ: ബോളിവുഡ് താരം രവി കിഷൻ തന്റെ ഭർത്താവാണെന്ന അവകാശവാദവുമായി യുവതി രംഗത്ത്. തിങ്കളാഴ്ച ലഖ്‌നൗവില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ താൻ കിഷൻ്റെ ഭാര്യയാണെന്നും നടൻ തൻ്റെ മകളെ പൊതുസമൂഹത്തില്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അപർണ ഠാക്കൂർ എന്ന സ്ത്രീയാണ് രംഗത്തെത്തിയിരിക്കുന്നത്.
1996ല്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വെച്ച് കിഷനുമായുള്ള തന്റെ വിവാഹം നടന്നതായും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും എന്നാല്‍ കിഷൻ ഇപ്പോള്‍ തങ്ങളെ അംഗീകരിക്കുന്നില്ലെന്നുമാണ് അപർണയുടെ ആരോപണം. മകളും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടിയെ ചേർത്ത് പിടിച്ച് നില്‍ക്കുന്ന കിഷൻ്റെ ചില ഫോട്ടോകളും അവർ പ്രദർശിപ്പിച്ചു.
‘എനിക്ക് 15 വയസുള്ളപ്പോഴാണ് രവി കിഷൻ എൻ്റെ അച്ഛനാണെന്ന് ഞാൻ അറിയുന്നത്. നേരത്തെ ഞാൻ അദ്ദേഹത്തെ അങ്കിള്‍ എന്ന് വിളിച്ചിരുന്നു. എൻ്റെ ജന്മദിനത്തില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. ഒരു പിതാവ് എന്ന നിലയില്‍, അദ്ദേഹം എന്നെ മകളായി സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാൻ തീരുമാനിച്ചത്’, വാർത്താസമ്മേളനത്തില്‍ പെണ്‍കുട്ടി പറഞ്ഞു.
നിലവില്‍ ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാംഗം കൂടിയാണ് രവി കിഷൻ.
Post Your Comments