ഈ ചൂടിന് മുട്ട വിരിയുമെന്ന പഴമൊഴി യാഥാർഥ്യമായി! പാലക്കാട് കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു

വില്‍പനയ്‌ക്കായി കൊണ്ടുവന്ന കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ വെച്ച്‌ വിരിഞ്ഞത്.

കഴിഞ്ഞദിവസം പാലക്കാടെ അന്തരീക്ഷ താപനില നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെ ഉയർന്ന സാഹചര്യത്തില്‍ മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്. വില്‍പനയ്‌ക്കായി കൊണ്ടുവന്ന കാട മുട്ട കവറിനുള്ളില്‍ വച്ച്‌ അനങ്ങുന്നത് കണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചത്.

തുറന്ന് നോക്കിയപ്പോഴാണ് പായ്‌ക്കറ്റിനുള്ളിലേ മുട്ടകള്‍ വിരിഞ്ഞത് കണ്ടത് . സൂര്യതാപം വർധിച്ച്‌ വരുന്നതിനനുസരിച്ച്‌ അതിശയമെന്ന് കരുതിയ പലതും ഇനി അനുഭവച്ചറിയേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത് .

Share
Leave a Comment