![](/wp-content/uploads/2024/04/fathima-murder.jpg)
ഇടുക്കി: അടിമാലിയില്‍ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. പാലക്കാട് നിന്നാണ് പ്രതികള്‍ പിടിയിലായത്. കൊല്ലം കിളിമാനൂര്‍ സ്വദേശികളായ അലക്‌സ് കെ.ജെ, കവിത എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
Read Also: സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ്
വയോധികയെ കൊന്നത് കഴുത്തറുത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വര്‍ണ്ണമാല നഷ്ടമായിട്ടുണ്ട്.
വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.
Post Your Comments