Latest NewsIndiaNews

ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടെ അപകടം: ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് മധുരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. മരിച്ചവര്‍ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Read Also: ഞാൻ കോൺഗ്രസ് വിട്ടപ്പോൾ ഒരാളോടും ഒപ്പം വരാൻ ആവശ്യപ്പെട്ടില്ല, ഇന്നലെ വന്നവർ എന്നെ കോൺടാക്ട് ചെയ്ത് വന്നതാണ്- പദ്മജ

അതേസമയം, കഴിഞ്ഞ ദിവസം തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് പുലര്‍ച്ചെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും തമിഴ്‌നാട് സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചന്ദ്രശേഖര്‍(60), ചിത്ര(57), ഇളരശന്‍(26), അരിവിത്ര(30), മൂന്നുമാസം പ്രായമുള്ള സാക്ഷി എന്നിവരാണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വെള്ളക്കോവില്‍ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button