തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പേരില്‍ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
read also: കേരളത്തിന് ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപ: പുതിയ അറിയിപ്പുമായി കേന്ദ്രം
റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ് ബുക്ക് അക്കൗണ്ടും റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ ഡോമിലും സംസ്ഥാന ഐടി മിഷനിലും പരാതി നൽകി.
Post Your Comments