
കണ്ണൂർ: പാനൂരിലെ ബോംബ് സ്‌ഫോടനത്തിൽ പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് ആരോപണം. ബോംബ് നിർമാണത്തിനായി ഗൂഢാലോചന നടത്തിയത് ഡി.വൈ.എഫ്.ഐ ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടത്തിയത് ഡി.വൈ.എഫ്.ഐ നേതാക്കളാണെന്ന് പോലീസ് റിപ്പോർട്ട്. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് എന്നിവരെ കേസിൽ പോലീസ് റിമാന്റ് ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഞായറാഴ്ച രാവിലെയാണ് അമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഫോടന സമയത്ത് അമൽ ബാബു സ്ഥലത്തുണ്ടായിരുന്നു. മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ആണ് പൊലീസ് കരുതുന്നത്. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ എത്തി പോലീസ് പിടികൂടുകയായിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു സി പി എം പ്രവർത്തകർ. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജിനെ പോലീസ് പിടികൂടുന്നത്.
അതേസമയം, പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയത് സി പി എമ്മിനെ കൂടുതൽ പ്രതിരോധത്തി ലാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ പാനൂരിലെ ബോംബെ നിർമ്മാണവു മായുള്ള സി പി എം ബന്ധം സ്ഥിരീകരിക്കുന്നതാണ് സി പി എം നേതാക്കളുടെ സന്ദർശനമെന്നു തുറന്നടിക്കുകയായിരുന്നു.
Post Your Comments