ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതശുദ്ധിയിലൂടെ ഇസ്ലാം മത വിശ്വാസികൾ വീണ്ടും മറ്റൊരു ഈദ് ഉൽ ഫിത്തർ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ആഘോഷത്തോടെയും പ്രാർത്ഥനകളോടെയുമാണ് ഈദ് ഉൽ ഫിത്തർ കൊണ്ടാടുന്നത്. മലയാളികൾ ഈദ് ഉൽ ഫിത്തറിനെ ചെറിയ പെരുന്നാൾ എന്നും വിശേഷിപ്പിക്കാറുണ്ട്. പരമകാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള ഒരു മാസത്തെ വ്രതത്തിന്റെ അവസാന ആഘോഷങ്ങളുടെ ദിനം കൂടിയാണ് ചെറിയ പെരുന്നാൾ. ഈ ദിനവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ് അറിയാം.
ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് ഈദ് ആഘോഷിക്കുന്ന തീയതി നിശ്ചയിക്കുന്നത്. മാസപ്പിറവി ദൃശ്യമാകുമ്പോൾ ഈദ് ആഘോഷിക്കും. എന്നാൽ, ചന്ദ്രനെ ദൃശ്യമാകാത്ത സമയത്ത് ഒരു മാസത്തെ വ്രതത്തിനു ശേഷം വരുന്ന അടുത്ത ദിവസമാണ് ഈദ് ആഘോഷിക്കുക.
ഈദ് ദിനത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സക്കാത്ത്. വീട്ടിലെ ഗൃഹനാഥൻ അംഗങ്ങളുടെ എല്ലാവരുടെയും എണ്ണം കണക്കാക്കിയതിനു ശേഷം സക്കാത്ത് നൽകാറുണ്ട്. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന സന്ദേശത്തിന്റെ ഭാഗമായാണ് സക്കാത്ത് നൽകുന്നത്. സാധാരണയായി അതത് നാട്ടിലെ മുഖ്യ ആഹാര സാധനമാണ് സക്കാത്തായി നൽകുക.
Post Your Comments