
കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ടിനി ടോം. അവസരങ്ങൾ തേടി നടന്ന കാലത്ത് തനിക്കുണ്ടായ ഒരനുവഭവത്തെ പറ്റി തുറന്നുപറയുകയാണ് ടിനി ടോം. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പാലേരിമാണിക്യത്തിൽ ബോഡി ഡബിൾ ആയി വേഷമിടാൻ ചെന്നപ്പോൾ ബോഡി സെയിൽസ്മാൻ എന്ന് ടി.എ. റസാഖ് തനിക്ക് പേരിട്ടുവെന്നു ടിനി ടോം പറയുന്നു.
READ ALSO: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേയ്ക്ക്, ഇത്തവണ പൊതുയോഗം കുന്നംകുളത്ത്
‘എന്റെ ഗുരുനാഥന്മാരിൽ ഒരാളായിട്ടാണ് ഞാൻ സംവിധായകൻ രഞ്ജിത്തിനെ കാണുന്നത്. അദ്ദേഹത്തിനോടൊപ്പം പാലേരിമാണിക്യം എന്ന സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിപ്പിക്കുകയായിരുന്നു. അതിൽ ട്രിപിൾ റോളായിരുന്നു. പാട്ട് സീനൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ ടി.എ. റസാഖ് എനിക്ക് ഒരു പേരിട്ടു. ബോഡി സെയിൽസ് മാൻ എന്നായിരുന്നു അത്, ശരീരം വിറ്റ് നടക്കുന്നവൻ. അവിടെ വെച്ച് ഞാൻ ഒരു കാര്യം പറഞ്ഞു. എനിക്ക് ശരീരം മാത്രമല്ല മുഖവും കാണിക്കാൻ അവസരം തരണമെന്നായിരുന്നു അത്. അവിടുന്ന് രഞ്ജിത്തേട്ടൻ ഒരു ഓഫർ തന്നു. അങ്ങനെ പ്രാഞ്ചിയേട്ടൻ സിനിമയിലേക്ക് എത്തി. പിന്നീട് മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടി. പ്രാഞ്ചിയേട്ടൻ കഴിഞ്ഞപ്പോഴാണ് ഇന്ത്യൻ റുപ്പി വരുന്നത്.’- കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പങ്കുവച്ചു.
Post Your Comments