സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു, വിവിധ ജില്ലകളിലെ മഴ സാധ്യത ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.

Read Also: ഡോണ്‍ബോസ്‌കോ മെയിലില്‍ പറഞ്ഞിട്ടുള്ള വിചിത്ര കല്ലുകളും ചിത്രങ്ങളും നവീന്റെ കാറില്‍ നിന്ന് കണ്ടെത്തി

അതേസമയം എട്ടാം തീയതി ഒന്‍പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒന്‍പതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

 

Share
Leave a Comment