Latest NewsKeralaNews

എൽ.ഡി.എഫ് കൗൺസിലര്‍ തട്ടിയത് 47 കോടിയുടെ ക്രിപ്റ്റോ കറൻസി, അഹമ്മദ്‌ ഉനൈസിനെ വീട്ടിലെത്തി പൊക്കി ഹൈദരാബാദ് പ‍ൊലീസ്

കോഴിക്കോട് : 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് നേരിട്ട് കൊടുവള്ളിയിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

47 കോടി രൂപയുടെ തട്ടിപ്പ് കേസിന്മേലാണ് നടപടി. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. അഹമ്മദ് ഉനൈസ് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഹൈദരബാദില്‍നിന്ന് കൊടുവള്ളിയിലെത്തിയ പോലീസ് സംഘം ഇവിടുത്തെ പോലീസുമായി വിവരങ്ങൾ കൈമാറി. കൊടുവള്ളി പോലീസിന്റെ സഹകരണത്തോടെയാണ് അറസ്റ്റ്. ഇയാളെ ഹൈദരാബാദിലേക്ക് പോലീസ് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button