Latest NewsKeralaNews

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ വാല്‍പ്പാറ ടണലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു

തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്.

read also: എൽ.ഡി.എഫ് കൗൺസിലര്‍ തട്ടിയത് 47 കോടിയുടെ ക്രിപ്റ്റോ കറൻസി, അഹമ്മദ്‌ ഉനൈസിനെ വീട്ടിലെത്തി പൊക്കി ഹൈദരാബാദ് പ‍ൊലീസ്

കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെ കുളിക്കാന്‍ പോയ ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വാല്‍പ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button