Latest NewsKeralaNews

നവവധുവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.എ വിദ്യാര്‍ത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: അപാരമായ സ്വാതന്ത്ര്യമാണ് സാത്താനെ സേവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നതെന്ന് സംവിധായകൻ

ഇക്കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ മാസം 9-ാം തീയതിയാണ് ഓണ്‍ലൈന്‍ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനില്‍ മുറിയെടുത്തത്. യുവതിയുടെ ഭര്‍ത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. അവിടെ നിന്നും ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ ഇദ്ദേഹം ഹോസ്റ്റലില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് എത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button