എല്ലാവർഷവും ഏപ്രിൽ 7ലോകാരോഗ്യ ദിനമായി ആഘോഷിക്കാറുണ്ട്. ഇന്ന് ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുകയാണ്. ഈ അവസരത്തിൽ നമ്മുടെ ശീലങ്ങളിൽ ചില മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.
പൊണ്ണത്തടി, പ്രമേഹം, കരൾ രോഗം, സ്ട്രോക്ക്, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം കഴിക്കുന്നുവെന്നും ജീവിതശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
മികച്ച ആരോഗ്യത്തിനു നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം,
നമ്മുടെ ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും അമിതമായി ഉപയോഗിക്കുന്ന ശീലം പലർക്കുമുണ്ട്. രണ്ടിന്റെയും ഉപഭോഗം പരമാവധി കുറയ്ക്കണം. ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും എത്രത്തോളം പരിമിതപ്പെടുത്തുന്നുവോ അത്രയും നല്ല ആരോഗ്യം നിലനിർത്താനുള്ള സാധ്യത കൂടുതലാണ്. സോയ അല്ലെങ്കിൽ ഫിഷ് സോസുകൾ പോലുള്ള ഉപ്പിട്ട സോസുകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഉപയോഗം കുറയ്ക്കുക.
ശീതളപാനീയങ്ങൾ, ജ്യൂസ്, റെഡി-ടു ഡ്രിങ്ക് കോഫി തുടങ്ങിയ മധുര പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക.
ചില കൊഴുപ്പുകൾ ശരീരത്തിന് നല്ലതാണെങ്കിലും, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. ചുവന്ന മാംസവും സംസ്കരിച്ച ചുട്ടുപഴുപ്പിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിനു നല്ലത്.
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മാംസം, മുട്ട, പാലുൽപ്പന്നങ്ങൾ അടങ്ങിയ ആരോഗ്യകരവും സമീകൃതമായ ഭക്ഷണക്രമം ശീലമാക്കുക.
Post Your Comments