കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനായി കയറുമ്പോഴെല്ലാം മൈക്ക് കേടാകുക എന്നത് സ്ഥിര സംഭവമായി മാറി. ഇക്കുറി കോട്ടയത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയും പിണറായി വിജയന്റെ മൈക്ക് പണി മുടക്കി. ഒരേ വേദിയില്‍ രണ്ട് തവണയാണ് മൈക്ക് പണിമുടക്കിയത്. ആദ്യം മൈക്ക് ഒടിഞ്ഞു വീഴുകയും പിന്നാലെ മൈക്ക് സെറ്റില്‍ നിന്നും പുക ഉയരുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും മുഖ്യമന്ത്രി പ്രകോപിതനായില്ലെന്നതാണ് പ്രത്യേകത.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഇടതുമുന്നണിയുടെ പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നു. വേദിക്ക് താഴെ സദസ്സില്‍ സ്ഥാപിച്ചിരുന്ന മൈക് സെറ്റില്‍ നിന്നാണ് പുക ഉയര്‍ന്നത്. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാല്‍ പ്രശ്നം വേഗത്തില്‍ പരിഹരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രകോപിതനായില്ല. പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി മസാല ബോണ്ട് കേസിലെ അന്വേഷണത്തില്‍ ഇഡിയെ വിമര്‍ശിക്കുകയും ചെയ്തു.
Post Your Comments