സില്‍ച്ചാര്‍; മദ്യപിച്ചെത്തി നിരന്തരമായി ആക്രമിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത മകനെ അമ്മ വെട്ടികൊലപ്പെടുത്തി. അസമിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു ബോംഗാലി ഗ്രാമത്തില്‍ അമ്മ 35 കാരനായ മകന്‍ ബാബ ഗൊഗോയെ വാക്കത്തി കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Also: പാനൂര്‍ ബോംബ് സ്ഫോടനം: ബോംബ് നിര്‍മ്മിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ടാണെന്ന് സംശയം
മിക്ക ദിവസവും മദ്യപിച്ചെത്തി മകന്‍ അമ്മയെ അസഭ്യം പറയാറുണ്ടായിരുന്നു. ശാരീരികമായി ആക്രമിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസും മകന്‍ മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. ഇതോടെയാണ് സഹികെട്ട് അമ്മ മകനെ അടുക്കളയില്‍ നിന്നും വാക്കത്തി എടുത്ത് വെട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം മാതാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് എത്തി ബാബ ഗോഗോയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഞ്ജുലതയ്ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ദിബ്രുഗഡ് ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സിസല്‍ അഗര്‍വാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
Leave a Comment